Trending

കൂരാച്ചുണ്ട് ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു




*കൂരാച്ചുണ്ട്:* താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

സെന്റ് തോമസ്
ഫൊറോന വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ജിവിഎസ് പ്രസിഡന്റ്‌ മേരി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര വിവിധ പദ്ധതികളെക്കുറുച്ച് വിശദീകരിച്ചു.

ഏരിയ കോർഡിനേറ്റർ മോളി സെബാസ്റ്റ്യൻ, കായണ്ണ 
ജിവിഎസ് പ്രസിഡന്റ്‌ ധന്യ കൃഷ്ണൻ നീലാംബരി, റിൻസി സാബു പാറൻകുളങ്ങര എന്നിവർ സംസാരിച്ചു.
റോണി ഗിൽബർട്ട് , വിപിൻ വാസുദേവൻ എ, ധന്യ എം, ആൽബിൻ സഖറിയാസ് എന്നിവർ ക്ലാസുകൾക്ക്‌ നേതൃത്വം നൽകി.

Post a Comment

Previous Post Next Post