Trending

കൂരാച്ചുണ്ടിൽ പ്രസിഡൻ്റ് സ്‌ഥാനത്തെച്ചൊല്ലി പ്രശ്ന‌ം




_പഞ്ചായത്ത് പ്രസിഡൻ്റിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്‌തു
പ്രസിഡന്റ്റ് സ്ഥാനം പങ്കിടാനുള്ള യുഡിഎഫിലെ ധാരണ നടപ്പായില്ല_

കുരാച്ചുണ്ട് : പഞ്ചായത്ത് പ്രസി ഡന്റ് സ്ഥാനത്തെ സംബന്ധിച്ച് യുഡിഎഫിലെ തർക്കം രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ ഡിസിസി പ്രസിഡ ന്റ് കോൺഗ്രസ് പാർട്ടിയിൽ നി ന്നു സസ്പെൻഡ് ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡ ന്റ് ജോൺസൺ താന്നിക്കലിനെ സ്ഥാനത്ത് നിന്നു നീക്കി പകരം ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കടയ്ക്ക് താൽ ക്കാലിക ചുമതല നൽകി.

യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ 2020ലെ തീരുമാന പ്രകാരം കോൺഗ്രസിന് 4 വർഷവും മുസ് ലിം ലീഗിന് ഒരു വർഷവും പ്രസി ഡന്റ് സ്ഥാനം പങ്കിടാൻ തീരുമാ നിച്ചിരുന്നു.

ധാരണ പ്രകാരം കഴിഞ്ഞ ഡി സംബർ 30ന് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമായിരുന്നു.

എന്നാൽ പ്രസിഡന്റ് പദവി പങ്കി ടുന്നത് സംബന്ധിച്ച് ഒരു തീരുമാ നവും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി എടുത്തിട്ടില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചിട്ടില്ലെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡ ന്റ് ജോൺസൺ താന്നിക്കലും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയും നിലപാട് സ്വീകരിച്ച തോടെ പ്രശ്നം സങ്കീർണമായി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയമി ച്ച് മണ്ഡലം പ്രസിഡന്റ്, മെംബർ മാർ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരിൽ നിന്നു അഭിപ്രായം

ശേഖരിച്ചു. ജനുവരി 6ന് പഞ്ചാ യത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെട്ട് ഡിസി 1 പ്രസിഡൻ്റ് പോള സി പ്രസിഡന്റ് പോളി കാരക്കട യ്ക്ക് കത്ത് നൽകി.

ഇതിനിടെ 14ന് അകം നിലവി ലെ പഞ്ചായത്ത് പ്രസിഡന്റ് രാ ജിവച്ചില്ലെങ്കിൽ മുസ്ലിം ലീഗ് കോൺഗ്രസുമായി എല്ലാ ബന്ധ വും ഉപേക്ഷിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി കൾ പ്രഖ്യാപിച്ചിരുന്നു. 13ന് കോൺഗ്രസ്, മുസ്ലിം ലീഗ് ജി ല്ലാ നേതൃത്വം പ്രശ്നം വീണ്ടും ചർച്ച ചെയ്ത് ലീഗിന് പ്രസിഡ ന്റ് സ്ഥാനം മുൻ ധാരണ പ്രകാ രം വിട്ടുനൽകണമെന്നു ഡിസി സി പ്രസിഡന്റ് കെ.പ്രവീൺകു മാർ പ്രഖ്യാപിക്കുകയുംചെയ്തു.

സ്ഥാനം രാജിവ യ്ക്കുന്ന പ്രശ്നമില്ലെന്നും അവി ശ്വാസം വന്നാൽ നേരിടുമെന്നും പോളി കാരക്കട പറഞ്ഞു. യുഡി എഫ് പഞ്ചായത്ത് കമ്മിറ്റി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് മെംബർമാർ എന്നി വരെ അറിയിക്കാതെ ജില്ലാ നേതൃത്വം തീരുമാനമെടുത്തത് ശരിയല്ലെന്നും പോളി കാരക്കട പറഞ്ഞു.

പാർട്ടി നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്നു ജോൺ സൺ താന്നിക്കൽ പറഞ്ഞു. പോളി കാരക്കട പഞ്ചായത്ത് പ്രസിഡന്റായി തുടരാനുള്ള എല്ലാ ശ്രമവും തുടരുമെന്നും അറിയിച്ചു.

കടപ്പാട്. മനോരമ
റിപ്പോർട്ടർ: ജോബി കാഞ്ഞിരത്താംകുഴി

Post a Comment

Previous Post Next Post