കക്കയം : കക്കയം ടൗണിനടുത്ത് മിനി പവർ ഹൗസിൻ്റെ മുൻപിൽ (KTR) സ്ഥാപിച്ച ഹമ്പ് ഇരുചക്രവാഹന യാത്രക്കാരുടെ യാത്ര സുരക്ഷക്ക് ഭീഷണിയാകുന്നു.
ഹമ്പ് സൂചിപ്പിക്കുന്ന സിഗ്നൽ ബോർഡുകൾ ഇല്ലാത്തതിനാൽ പലപ്പോഴും വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽ പെടുന്നു.പൊതുമരാമത്ത് വളരെ അടിയന്തരമായി സിഗ്നൽ ബോർഡുകൾ സ്ഥാപിച്ച് വാഹനയാത്രക്കാരുടെ ജീവനും, സ്വത്തിനും വേണ്ട സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.