Trending

മെഹ്നാസിനെ അറസ്റ്റ് ചെയ്തു; രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ






*കോഴിക്കോട്:* വ്ലോഗർ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ കസ്റ്റഡിയിൽവിട്ടു.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചതോടെ ഇയാളുടെ സ്വദേശമായ കാസർകോട്ട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ച് ഒന്നാം തീയതി പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽനിന്നുള്ള മാനസിക-ശാരീരിക പീഡനം റിഫയുടെ ആത്മഹത്യയ്ക്ക് കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

അതിനിടെ, റിഫയുടെ മരണത്തിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എംബസിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post