Trending

കുറ്റ്യാടി പുഴയുടെ ഇരു കരങ്ങളിൽ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തുക




*കക്കയം ഡാം അറിയിപ്പ്*


കക്കയം റിസർവോയർ ലെ ജനനിരപ്പ് താഴ്ന്നതിനെ തുടർന്ന് കഴിഞ്ഞ പത്താം തീയതി രാവിലെ 7:40 ന് ഡാമിൻറെ ഗേറ്റുകൾ അടച്ചിരുന്നു. എന്നാൽ ജലനിരപ്പ് ക്രമേണ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും ജലനിരപ്പ് ഉയരുന്ന പക്ഷം *ഇന്ന് വൈകിട്ട് 4:00 മണിയോടുകൂടി* ഡാമിൻറെ ഒരു ഗേറ്റ് 10 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 8 ഘന മീറ്റർ എന്ന നിലയിൽ അധിക ജലം ഒഴുക്കിവിടുന്നതാണ്.




ഇതുമൂലം കുറ്റ്യാടി പുഴയിൽ 5 സെൻറീമീറ്റർ ഓളം വെള്ളം ഉയരുന്നതാണ്. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി ഒഴുക്കിവിടുന്ന ജലത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതായിരിക്കും. കുറ്റ്യാടി പുഴയുടെ ഇരു കരങ്ങളിൽ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണമെന്ന് അപേക്ഷിക്കുന്നു.

എക്സിക്യൂട്ടീവ് എൻജിനീയർ
ഡാം സേഫ്റ്റി ഡിവിഷൻ . തരിയോട്

Post a Comment

Previous Post Next Post