Trending

വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് പരുക്ക്




*വടകരയിൽ തെങ്ങ് വീണ് നാല് കുട്ടികൾക്ക് പരിക്ക്. പുതിയാപ്പിലെ ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്*.

*വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് പരുക്ക്*



കോഴിക്കോട് വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് പരുക്ക്.പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികൾക്കാണ് പരുക്കേറ്റത്. കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.
ആരുടെയും പരുക്കുകൾ ഗുരുതരമല്ല.

രാവിലെ ട്യൂഷൻ ക്ലാസിൽ പോയി സ്കൂളിലേക്ക്   പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ കാറ്റിൽ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് കുട്ടികളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post