ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ ശുചിത്വ ക്യാമ്പയിൻ സ്വച്ഛതാ ഹി സേവക്ക് തുടക്കമായി. കൂരാച്ചുണ്ട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് റിട്ട. പ്രൊഫസറുമായ ഡോ. ജോണി ജി. വടക്കേൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രകൃതിഗാനം ആലപിച്ചു.
50 പേർ വീതമുള്ള 6 ഗ്രൂപ്പുകളായി തിരിഞ്ഞ് കൂരാച്ചുണ്ട് അങ്ങാടിയും പൊതുസ്ഥാപനങ്ങളും ശുചീകരിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വോളന്റിയർമാർ, ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ്- സ്കൗട്ട് ആൻഡ് ഗൈഡ്സ്- ജൂനിയർ റെഡ് ക്രോസ്സ്- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ, യുവജന സംഘടന ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, എൻ.കെ. കുഞ്ഞമ്മദ്, ആൻസമ്മ എൻ.ജെ, സെക്രട്ടറി യാദവ്
വിൽസൻ, അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ കെ.പി, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി., പ്രിൻസിപ്പാൾ ഷാജി കുര്യൻ, ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ് എന്നിവർ പ്രസംഗിച്ചു.