കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു. കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾഡ് ഏജ് ഹോമിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. മെമ്പർ റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
മെമ്പർ ജലീൽ കുന്നുംപുറത്ത്, അധ്യാപകരായ ഷിനിമോൾ, റഫീഖ് പോയിൽ ക്കര എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് സ്നേഹസമ്മാനം കൈമാറി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റുഡന്റ്സ് പോലീസ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ പ്രബീഷ് തളിയോത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട്, അധ്യാപകരായ റെൻസി ജോർജ്, ആതിര മെറിൻ ജോയി, വിദ്യാർത്ഥികളായ ഇനയ ഫാത്തിമ, ഇവ ജസ്റ്റിൻ, ആൻ ട്രീസ അജയ്, ഇഷാൻ ദേവ്, നിദാൻ എന്നിവർ നേതൃത്വം നൽകി.