Trending

കക്കാടംപൊയിൽ ടൂറിസം മാർട്ട്: ലോഗോ ക്ഷണിക്കുന്നു

തിരുവമ്പാടി മണ്ഡലത്തിലെ മലയോര ടൂറിസം കേന്ദ്രങ്ങളെയും സവിശേഷ പ്രദേശങ്ങളെയും ലോക സഞ്ചാരികളുടെ ഭൂപടത്തിലേക്ക് അടയാളപ്പെടുത്തുന്നതിനായി ബഹു തിരുവമ്പാടി MLA CK കാസിമിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സുപ്രധാന പദ്ധതിയാണ് 'കക്കാടംപൊയിൽ ട്രാവൽ ആന്റ് ടൂറിസം മാർട്ട്'. 

ഈ സ്വപ്നപദ്ധതിയുടെ ഔദ്യോഗിക ലോഗോ തയ്യാറാക്കുന്നതിനായി കലാകാരന്മാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു.

കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകളും മലയോര നാടിന്റെ സാമൂഹ്യ-സാംസ്കാരിക പാരമ്പര്യവും മനോഹരമായി പ്രതിഫലിപ്പിക്കുന്നതായിരിക്കണം ലോഗോ. തിരഞ്ഞെടുക്കപ്പെടുന്ന ആകർഷകമായ ലോഗോയ്ക്ക് പ്രത്യേക സമ്മാനവും നൽകുന്നതാണ്.

താല്പര്യമുള്ളവർ ഡിസൈനുകൾ പേരും വിലാസവും ഫോൺ നമ്പറും സഹിതം 9107031031 എന്ന വാട്സാപ്പ് നമ്പറിലേക്ക് ഈ മാസം 10-ാം തീയതിക്ക് മുമ്പായി അയച്ചുനൽകണം.

നമ്മുടെ നാടിന്റെ ടൂറിസം മുന്നേറ്റത്തിലെ ഈ കൂട്ടായ്മയിൽ എല്ലാവരുടെയും സർഗ്ഗാത്മകമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post