Trending

കാറിന്റെ മുകളിലിരുന്ന് അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് എംവിഡി, ലൈസൻസ് സസ്പൻഡ് ചെയ്യും

കോഴിക്കോട്: പേരാമ്പ്ര ചാനിയംകടവിൽ കാറിലെ അഭ്യാസപ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ്ങ് എന്നിവയ്ക്ക് കേസ് എടുത്തിട്ടുണ്ട്. യുവാക്കളുടെ ലൈസൻസ് സസ്പൻഡ് ചെയ്യും. ഇരുവർക്കും എടപ്പാളിലെ ഡൈവർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസ്സിനും അയക്കും.

മുയിപ്പോത്ത് ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടു കാറുകളിൽ എത്തിയ യുവാക്കളാണ് അഭ്യാസ പ്രകടനം നടത്തിയത്. ഡോറിന്റെ മുകളിലിരുന്നു കൊണ്ടും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമാകുന്ന രീതിയിലുമാണ് വാഹനം ഓടിച്ചത്.

Post a Comment

Previous Post Next Post