Trending

മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്; പാർസലിലും പരിശോധന വരും

മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്. മയോണൈസിന്റെ സമയപരിധി രണ്ടുമണിക്കൂറാണ്. ഇതുകഴിഞ്ഞ മയോണൈസ് ഉപയോഗിക്കുന്നത് അപകടകരംമാത്രമല്ല കുറ്റകരംകൂടിയാണ്. പാർസൽ ഫുഡിനും ഇതുബാധകമാണ്. ഇത്തരത്തിൽ കൃത്യമായ നിർദേശങ്ങളടങ്ങിയ ലേബൽ പാർസലിൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ബിബി മാത്യു പറഞ്ഞു.

നഗരം കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പേരിൽ പരിശോധന ശക്തമാക്കി. ഹോട്ടൽ, റസ്റ്ററന്റ്, ഷവർമകേന്ദ്രങ്ങൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒരുമാസത്തിനിടെ 830 പരിശോധനകളാണ് നടന്നത്. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.

മയോണൈസിന്റെ നിർമാണം, വിതരണം, വിൽപ്പന തുടങ്ങിയവ തമിഴ്‌നാട്, തെലങ്കാന സർക്കാർ നിരോധിച്ചിട്ടുണ്ട്. കേരളത്തിലും ഇടക്കാലത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇവ നിരോധിച്ചിരുന്നെങ്കിലും ഉപാധികളോടെ വീണ്ടും അനുവദിക്കുകയായിരുന്നു. അസംസ്കൃത മുട്ടകൾ ഉപയോഗിച്ചുള്ള മയോണൈസിന് വിലക്ക് ഇപ്പോഴുമുണ്ട്. ശരിയായ പാസ്ചറൈസേഷൻ ഇല്ലാതെ മയോണൈസ് സൂക്ഷിച്ചാൽ, അതിൽ സാൽമൊണെല്ല ബാക്ടീരിയ രൂപപ്പെടും. ഇതുകഴിച്ചാൽ കുടലിനെ സാരമായി ബാധിക്കും.

കുറച്ചുദിവസങ്ങൾക്കുമുൻപ് മാങ്കാവിനടുത്തുള്ള റസ്റ്ററന്റിൽനിന്ന് പാഴ്‌സലായി വാങ്ങിയ മന്തികഴിച്ച് സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കടുത്തപനിയും വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 വയസ്സുകാരന്റെ കുടലിനെ ഈ ബാക്ടീരിയ സാരമായി ബാധിച്ചു. മൂന്നാഴ്ചയോളമാണ് ചികിത്സയിൽ കഴിയേണ്ടിവന്നത്.

സോഴ്‌സ് നിർബന്ധം

പച്ചമുട്ടയുപയോഗിച്ചുള്ള മയോണൈസ് നിർമാണം പൂർണമായും ഭക്ഷണശാലകളിൽ നിരോധിച്ചിരിക്കുകയാണ്. പാൽ, പുഴുങ്ങിയ മുട്ട, ഉരുളക്കിഴങ്ങ്, കടല തുടങ്ങിയവയിൽനിന്നാണ് നിലവിൽ ഇവയുണ്ടാക്കാനുള്ള നിർദേശം. ഇവയെല്ലാം പരിശോധിക്കും

Post a Comment

Previous Post Next Post