Trending

വിബി ജി റാം ജിക്ക് ആവേശകരമായ തുടക്കം



തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ച രൂപമായ വിബി ജി റാം ജിക്ക് ആവേശകരമായ തുടക്കം. കൂരാച്ചുണ്ട് പഞ്ചായത്തുതല ഉദ്ഘാടനം മൂന്നാം വാർഡ് ചെന്താര കോളനിയിൽ പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ കെ.പി, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ ശ്രുതി എം.എസ്, സനില എ.റ്റി, സലജ എ.കെ, പ്രസി തോമസ്, സീന ആന്റണി, ടെസ് ലി ജോസഫ്, മേറ്റ് അജിത തെക്കേചാലിൽ, അശോകൻ കെ.സി എന്നിവർ സംസാരിച്ചു. 

പുതിയ പദ്ധതി പ്രകാരം 40% ചിലവ് സംസ്ഥാന സർക്കാരുകൾ വഹിക്കണം. പദ്ധതിക്ക് കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 125 തൊഴിൽ ദിനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ ദിവസക്കൂലി 401 രൂപയാണ്. സംസ്ഥാനത്ത് 22 ലക്ഷം ആളുകളാണ് തൊഴിലുറപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Post a Comment

Previous Post Next Post