ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ. ആയുർവേദ ഡിസ്‌പെൻസറി, ഗവ. ഹോമിയോ ഡിസ്‌പെൻസറി എന്നിവയിലെ ഡോക്ടർമാരെ ആദരിച്ചു. ഡോ.അസ്‌ലം ഫാറൂഖ്, ഡോ. നൗഷാദ് യു.പി, ഡോ. നിത ഗോപാൽ, ഡോ. ശ്രീജ എ.പി, ഡോ. ആദിത്യ സനൽ, ഡോ. അനു സി. മാത്യു, ഡോ. സാഹിദ മജീദ് എന്നിവരെയാണ് ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു
കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ ജോസ് വെളിയത്ത്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനു എ.എം, ബിനിൽ ബി. എന്നിവർ നേതൃത്വം നൽകി.