Trending

കോഴിക്കോട് ജില്ലയിൽ ഈ മാസം 15 മുതൽ ബീഫിന് വില കൂടും; ജനം സഹകരിക്കണമെന്ന് കടയുടമകൾ

കോഴിക്കോട് ∙ ജില്ലയിൽ ജൂലൈ 15 മുതൽ ബീഫ് വില കൂടും. എല്ല് ഉള്ളതിനു കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്ക്ക് 460 രൂപയുമായാണ് വില വർധിക്കുന്നത്. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗമാണ് വില വർധിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടത്. നിലവിൽ എല്ല് ഉള്ള ഇറച്ചിക്ക് 340 രൂപയും എല്ല് ഇല്ലാത്ത ഇറച്ചിക്ക് 360 രൂപയുമാണ് വില. അനിവാര്യമായ വില വർധനയോട് ജനം സഹകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വില വർധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപ ഉൽപന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്ക് ഉണ്ടായ വിലയിടിവുമാണ് മാംസ വ്യാപാരികളെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയതെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് പറഞ്ഞു

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീർ, ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ഇസഹാക്ക് മൂഴിക്കൽ, അബ്ദുൽ ഹമീദ്, റഊഫ് പൊറ്റമ്മൽ, അഷറഫ് കടലുണ്ടി, നാസർ കല്ലായി, മനാഫ് പന്നിയങ്കര, നൗഫൽ പറമ്പത്ത്, ലിബാസ് തടമ്പാട്ടുതാഴം തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post