+2 പഠനത്തിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ലോൺ സെമിനാർ സംഘടിപ്പിക്കുന്നു. *2026 ജൂലൈ 18 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിലാണ്* സെമിനാർ.
വളരെ കുറഞ്ഞ പലിശ നിരക്കിൽ വിദ്യാഭ്യാസ ലോൺ നൽകുന്ന സർക്കാർ സ്ഥാപനങ്ങളായ ന്യൂനപക്ഷ വികസന കോർപ്പറേഷൻ, വനിതാ വികസന കോർപ്പറേഷൻ, പട്ടികജാതി വികസന കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രക്ഷകർത്താക്കളെയും കൂട്ടി രാവിലെ 9 മണിക്കുള്ളിൽ എത്തണം. ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലം, കോളേജ്, കോഴ്സ് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി വരുന്നത് അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് 9447287507 നമ്പറിൽ കോൺടാക്ട് ചെയ്യുക.