*തിരുവനന്തപുരം:* സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിച്ച വൈദ്യുതി നിയന്ത്രണം ചൊവ്വാഴ്ചയും തുടരും. രാത്രി ഏഴിനു ശേഷമായിരിക്കും ഭാഗിക നിയന്ത്രണം. മതിയായ അളവിൽ വൈദ്യുതി വാങ്ങാൻ സാധിക്കാത്തതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇത്തവണ വൈദ്യുതി ഉപഭോഗം വർധിച്ചു. മഴയുടെ ലഭ്യത കുറവ് കാരണം മതിയായ അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്നില്ല. നിലവിൽ രാജ്യത്ത് വൈദ്യുതി ഉപഭോഗം ഉയർന്നിരിക്കുകയാണ്. അതിനാൽ സംസ്ഥാനത്തിനു മതിയായ അളവിൽ വൈദ്യുതി ലഭിക്കുന്നില്ല.
കൂടതെ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം തിങ്കളാഴ്ച 300 മുതൽ 400 മെഗാവാട്ട് വരെ കൂടിയെന്നും കെഎസ്ഇബി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം എത്ര മണിക്കൂറായിരിക്കും നിയന്ത്രണം ഉണ്ടാവുകയെന്ന വിവരം കെഎസ്ഇബി പുറത്തുവിട്ടിട്ടില്ല. അരമണിക്കൂർ വരെ നിയന്ത്രണം നീണ്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Tags:
latest