പ്രധാനമന്ത്രി ആവാസ് യോജന (PMAY)പദ്ധതി ഗുണഭോക്ത പട്ടിക അംഗീകരിക്കുന്നതിന് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ നടത്തി.
14 വാർഡുകളിൽ നിന്നായി 195 പേരാണ് പട്ടികയിലുള്ളത്. 2024-25 വർഷത്തെ സെൽഫ് സർവ്വേ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
ഗ്രാമീണ മേഖലയിലെ ഭവനരഹിതർക്ക് ഗുണനിലവാരമുള്ളതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ഭവനങ്ങൾ നൽകുന്നതിന് 2016-17 സാമ്പത്തിക വർഷം ആരംഭിച്ചതാണ് ഈ പദ്ധതി. പദ്ധതി തുകയായ 4 ലക്ഷത്തിൽ 72000 കേന്ദ്ര വിഹിതവും 328000 കേരള സർക്കാരും ത്രിതല പഞ്ചായത്തുകളുമാണ് നൽകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് ജി.ഇ.ഒ സജീഷ്, സീനിയർ ക്ലർക്ക് നിധിൻ, വില്ലേജ് എക്സ്റ്റന്റ് ഓഫീസർമാരായ ബിജോഷ് എസ്.ഡി, രജുൽ എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, അഡ്വ.വി.കെ ഹസീന, എൻ.കെ. കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.