Trending

ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം നടത്തി



കൂരാച്ചുണ്ട് പഞ്ചായത്ത്, ജെ.സി.ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം നടത്തി. ജുവാൻ ജെയിംസ്, മുഹമ്മദ്‌ റുമൈസ് (കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ), എഡ്‌ന ആൻ ജിൻസ്, ഇവ ലിസ് സെബാസ്റ്റ്യൻ (കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ), ഷാനിൽ ടി.പി, അന്ന മരിയ (കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ആദ്യ 3 സ്ഥാനക്കാർക്ക് 2000, 1500, 1000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി.  
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി സമ്മാനങ്ങൾ വിതരണം ചെയ്തു. ജെ.സി.ഐ. സോൺ ട്രെയിനർ ജേക്കബ് കോച്ചേരി, ജിയോ കോച്ചേരി എന്നിവർ മത്സരം നയിച്ചു. 

വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, മെമ്പർ അൻസമ്മ എൻ.ജെ, ജെ.സി. ഐ. പ്രസിഡന്റ് അരുൺ സാക്ക്, സെക്രട്ടറി റിജിൻ തേനമാക്കൽ, അംഗങ്ങളായ സോണി തേനമാക്കൽ, സിജോ സെബാസ്റ്റ്യൻ, അഗസ്റ്റിൻ ദേവസ്യ, സിജിൽ ജോയി, കുടുംബശ്രീ സി.ഡി.എസ് മെമ്പർമാരായ അഫ്സത്ത്, ഷീജ കരിമ്പനക്കുഴി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post