Trending

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹന് സ്വീകരണവും ഉന്നത വിജയികളെ ആദരിക്കലും ഇന്ന് കൂരാച്ചുണ്ടിൽ



 കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂൾ അലൂമ്നി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥികളായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സ്വീകരണവും പ്ലസ് ടു, എസ് എസ് എൽസി പരീക്ഷകളിൽ ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും 10-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സെൻ്റ് തോമസ് ഹൈസ്കൂളിൽ നടക്കുമെന്ന് ചെയർമാൻ പോളി കാരക്കട, കൺവീനർ ജോബി വാളിയംപ്ലാക്കൽ, ട്രഷറർ തമ്പാൻ തോമസ് എന്നിവർ അറിയിച്ചു. സ്‌നേഹാദരം 2026 അനുമോദന സമ്മേളനം വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ കുറുമ്പൊയിൽ മുഖ്യ പ്രഭാഷണവും സ്‌കൂൾ മാനേജർ ഫാ. വിൻസൻ്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ മുഖ്യാതിഥിയാകും.

Post a Comment

Previous Post Next Post