Trending

കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി



കൂരാച്ചുണ്ട് പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. വൈസ് പ്രസിഡന്റ് ബിജു കടലശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട്,
കൃഷി ഓഫീസർ രാജി പി. പി, കൃഷി അസിസ്റ്റന്റുമാരായ പ്രബിത ടി.വി, ദൃശ്യ എം., പെസ്റ്റ് സ്കൗട്ട് ഷൈജ എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post