ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ടിബി മുക്ത് ഭാരത് & ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരം കൂരാച്ചുണ്ട് പഞ്ചായത്ത് കരസ്ഥമാക്കി. പ്രശസ്‌തി പത്രവും മഹാത്മാ ഗാന്ധിയുടെ പ്രതിമയും അടങ്ങുന്നതാണ് പുരസ്‌കാരം.
കോഴിക്കോട് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പുരസ്‌കാരം കൈമാറി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. അസ്‌ലം ഫാറൂഖ് ZA, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ക്ഷയരോഗ ബാധിതരെ യഥാസമയം കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങ ളാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് പഞ്ചായത്തിനെ നേട്ടത്തിലെത്തിച്ചത്.