അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് സെൻറ് തോമസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പതിമൂന്നാം വാർഡ് മെമ്പർ എൻ.കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനു എ. എം ബോധവൽക്കരണ ക്ലാസ് നയിച്ചു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
എം.പി.ടി.എ പ്രസിഡൻറ് നസീമ, അധ്യാപകൻ അജയ് കെ. തോമസ്, ഇനയ ഫാത്തിമ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ക്രിസ് വിൻ ജോബി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്ലക്കാർഡ് നിർമാണം, ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.