അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജയ്സൺ കാരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു.
കട്ടിപ്പാറ ഡി അഡിക്ഷൻ സെൻ്ററിലെ സിസ്റ്റർ ദീപ്‌തി മരിയ ക്ലാസ് നയിച്ചു. സബ് ഇൻസ്പെക്ടർ ശ്രീധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഹെഡ്മിസ്ട്രസ് ഷൈനി അഗസ്റ്റിൻ, പി.ടി.എ പ്രസിഡണ്ട് അനു തോമസ് കടുകൻമാക്കൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനു എ.എം, അധ്യാപകരായ നൈസിൽ തോമസ്. സിസ്റ്റർ ജോളി ദേവസ്യ, ഷൈജ ജോസഫ് , ദീപ മാത്യു എന്നിവർ സംസാരിച്ചു.
ഫ്ലാഷ് മോബ്, പ്ലക്കാർഡ് നിർമ്മാണം, മുദ്രാവാക്യ നിർമ്മിതി, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ കയ്യൊപ്പ്, കുട്ടിച്ചങ്ങല തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.