ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട് ടീമിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ ആളുകൾക്കായി റെസ്ക്യൂ പരിശീലനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
ടീം കമാൻഡർ കെ. രമേശ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ്
കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ ജലീൽ കുന്നുംപുറത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട്, സണ്ണി ജോസഫ് കാനാട്ട്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് എന്നിവർ സംസാരിച്ചു.
ഹെഡ് കോൺസ്റ്റബിൾ പ്രശോഭ്, കോൺസ്റ്റബിൾ മാരായ ഉദയപ്രകാശൻ, രഞ്ജിത്ത് കെ.എം, ജിനു എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. ടീമിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിത സാധ്യത പ്രദേശങ്ങൾ സന്ദർശിച്ചു.