Trending

കാട്ടാനയെ തുരത്താൻ കൂടുതൽ ഇടപെടലുമായി കൂരാച്ചുണ്ട് പഞ്ചായത്ത്‌



കൂരാച്ചുണ്ട് പഞ്ചായത്തിലെ മണ്ടോപ്പാറ, ഓട്ടപ്പാലം, കക്കയം ഭാഗങ്ങളിലെ കാട്ടാനശല്യം പരിഹരിക്കാൻ തുടർ പരിപാടികളുമായി ഭരണസമിതി. സ്ഥലം സന്ദർശിച്ച വി.ടി സൂരജ് എം.എൽ.എ വനം വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിസർവോയറിൽ ബോട്ട് പട്രോളിംഗ് നടത്തുന്നതിന് രണ്ടാമതൊരു ബോട്ട് അനുവദിച്ചു. 

തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽനിന്ന് കക്കയത്ത് എത്തിച്ച ബോട്ട് കോഴിക്കോട് ഡി.എഫ്.ഒ ജോഷിൽ എം., പെരുവണ്ണാമൂഴി റേഞ്ച് ഓഫീസർ സുധീന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ ട്രയൽ റൺ നടത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ, മെമ്പർമാരായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, കക്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിജിത്ത്, സെക്ഷൻ ഫോറസ്ററ് ഓഫീസർ പി. ബഷീർ, ലിബേഷ് കെ.പി, രജീഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post