Trending

കക്കയം ഡാം സൈറ്റ് റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങി

കുരാച്ചുണ്ട് കനത്ത മഴയെ തുടർന്ന് കക്കയം ഡാം സൈറ്റ് റോഡിൽ എട്ടാം കിലോമീറ്ററിൽ കാട്ടിവളവിനടുത്തു പാതയോര ത്തെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ ഗതാഗതം മുടങ്ങി. വലിയ കല്ലുകളും മണ്ണും കൂടി പാതയിലേക്ക് വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു.

ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഹൈഡൽ ടൂറിസം ജീ വനക്കാരും, വനം വകുപ്പ് ജീവന ക്കാരും ചേർന്ന് കല്ല് മാറ്റി ഗതാഗതം താൽക്കാലികമായി പുനഃ സ്‌ഥാപിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിൽ ഇപ്പോൾ വാഹനങ്ങൾക്ക് ഭാഗികമായേ സഞ്ചരിക്കാൻ സാധിക്കൂ 

വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനും കഴിയാത്ത നിലയിലാണ്. റോഡിലെ തടസ്സം മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.

Post a Comment

Previous Post Next Post