പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഗ്യാസിന് 700 രൂപയും പെട്രോളിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടത്തിലാണുള്ളതെന്നാണ് വിഷയത്തെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ എം ഖനൂജ പ്രതികരിച്ചത്. മാര്‍ക്കറ്റ് വിലയെ താരതമ്യം ചെയ്യുമ്പോള്‍ ഒരു സിലിണ്ടറിന് 700 രൂപ നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എല്‍പിജി വില ഉയരുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ വിവരങ്ങള്‍ പ്രകാരം, ഒരു ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില ഇപ്പോള്‍ 1,600 രൂപയ്ക്ക് മുകളിലാണ്.
Tags:
latest