Trending

പ്രിയദർശിനി യാത്രാ പദ്ധതി'**ലോഗോ രൂപകല്‌പനാ മത്സരം.


സ്ത്രീ ശാക്തീകരണത്തിന്റെ നാഴികക്കല്ലായി മാറിയ, വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി യാത്രാ പദ്ധതി' യ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു.

മികച്ച ലോഗോയ്ക്ക് ₹10,000/- (പതിനായിരം രൂപ) സമ്മാനമായി നൽകുന്നതാണ്.

ലോഗോ ഡിസൈൻ നിർദ്ദേശങ്ങൾ

1. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

2. ലോഗോയിൽ "പ്രിയദർശിനി" പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണ്.

3. ലോഗോ പൂർണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. പകർപ്പവകാശ ലംഘനം ഉണ്ടാകാൻ പാടില്ല.

4. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആർ.ടി.സി.യ്ക്ക് ആയിരിക്കും.

ഫയൽ സ്പെസിഫിക്കേഷൻ

- ഫോർമാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കിൽ AI/EPS/SVG കൂടി സമർപ്പിക്കാം)
- റസലൂഷൻ: കുറഞ്ഞത് 300 DPI
- സൈസ്: കുറഞ്ഞത് 6000 × 6000 Pixels
- കളർ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേർഷൻ അഭികാമ്യം)
- ഫയൽ വലുപ്പം: പരമാവധി 100 MB

സമർപ്പിക്കേണ്ട വിവരങ്ങൾ

- പേര്
- വിലാസം
- മൊബൈൽ നമ്പർ
- ഇ-മെയിൽ വിലാസം
- ലോഗോയുടെ ആശയ വിവരണം (50 മുതൽ 100 വാക്കുകൾ വരെ)

എൻട്രികൾ അയക്കേണ്ട ഇ-മെയിൽ: *priyadarshini@keralartc.com

*അവസാന തീയതി 30.06.2026*

കേരളത്തിന്റെ വനിതാ ശാക്തീകരണ ചരിത്രത്തിലെ സുപ്രധാന പദ്ധതിയായ 'പ്രിയദർശിനി'യ്ക്ക് അനുയോജ്യമായ സൃഷ്ടിപരമായ ലോഗോകൾ രൂപകല്പന ചെയ്തത് ഈ ജനകീയ സംരംഭത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

Post a Comment

Previous Post Next Post