പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2026-27 വാർഷിക പദ്ധതിയിലെ ഗുണഭോക്ത പട്ടിക അംഗീകരിക്കുന്നതിനുള്ള കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഗ്രാമസഭകൾക്ക് തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന പതിനാലാം വാർഡ് ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ട് ഗുണഭോക്ത പട്ടിക വായിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, വാർഡ് കൺവീനർ തോമസ് ആനിക്കാട്ട് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി ആരോഗ്യ ബോധവത്കരണ സെമിനാർ നയിച്ചു.
കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷിതത്വം, ചെറുകിട വ്യവസായം, ആരോഗ്യം, ശുചിത്വം മേഖലകളിലായി 35ഓളം പദ്ധതികളാണ് ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത്. ഈ മാസം 30 വരെയാണ് ഗ്രാമസഭകൾ.