ഓണക്കാലത്ത് ആവശ്യമായ പൂക്കൾ ഉൽപാദിപ്പിക്കാനുള്ള കുടുംബശ്രീയുടെ നിറപ്പൊലിമ പ്രൊജക്ടിന് കൂരാച്ചുണ്ട് പഞ്ചായത്തിൽ തുടക്കമായി. ചെണ്ടുമല്ലി തൈകൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, അഗ്രി സി.ആർ.പി സഫിയ ജമാൽ, സി.ഡി.എസ് മെമ്പർ അനിത ജോൺസൺ,
ജെ.എൽ.ജി അംഗങ്ങളായ റെജി വിൻസെന്റ്, സാബിറ മുജീബ്, വിജി വിജയൻ, സിനി സജി എന്നിവർ പങ്കെടുത്തു.