Trending

റോഡ് ഉദ്ഘാടനം ചെയ്തു


കൂരാച്ചുണ്ട് പഞ്ചായത്ത്‌ മൂന്നാം വാർഡിലെ കൊടുമയിൽ താഴെ- കൈരളി റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ 12 ലക്ഷം രൂപ ചിലവിട്ടാണ് റോഡ് നിർമിച്ചത്.

വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, വിൽസൺ പാത്തിച്ചാലിൽ, സണ്ണി പ്ലാത്തോട്ടം, ജോർജ് പൊട്ടുകുളത്തിൽ, സരീഷ് ഹരിദാസ്, സിറിയക് പന്തപ്ലാക്കൽ, സിനി ആനിക്കാട്ട്, യൂസഫ്, രാജീവൻ, ബഷീർ കൊടുമയിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post