കൂരാച്ചുണ്ട് പഞ്ചായത്ത്,
സാമൂഹ്യ ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം
എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന
ഊർജിത ഉറവിട നശീകരണ ക്യാമ്പയിൻ പന്ത്രണ്ടാം വാർഡിൽ മെമ്പർ ജലീൽ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി അധ്യക്ഷത വഹിച്ചു.
ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡിലെ വീടുകൾ സന്ദർശിച്ചു. ആരോഗ്യ- ശുചിത്വ ബോധവത്കരണം നടത്തി. മഴക്കാല രോഗങ്ങൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആരോഗ്യപ്രവർത്തകർ വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, മെമ്പർമാരായ NK കുഞ്ഞമ്മദ്, ബിന്ദു കുര്യൻ, ആശാവർക്കർ ഷീബ ഷാജി, പൊതുപ്രവർത്തകരായ ഗീത ചന്ദ്രൻ, പയസ്സ് വെട്ടികാട്ട്, ഇബ്രാഹിം മാളികണ്ടി,
കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ നേതൃത്വം നൽകി.