Trending

മഴക്കാലത്തെ വരവേൽക്കാൻ ജനകീയ ശുചീകരണവുമായി കൂരാച്ചുണ്ട് പഞ്ചായത്ത്‌



മഴക്കാല പൂർവ ഒരുക്കങ്ങളുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌, സാമൂഹിക ആരോഗ്യ കേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കൂരാച്ചുണ്ട് അങ്ങാടി ശുചീകരണം ശനിയാഴ്ച നടക്കും. *വെൽക്കം മൺസൂൺ* എന്ന പേരിലുള്ള പരിപാടി പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു 
കടലാശ്ശേരി അധ്യക്ഷത വഹിക്കും. 

കൂരാച്ചുണ്ട് സ്വദേശിയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവുമായ ഡിവൈഎസ്പി, വിവി ബെന്നി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി 
ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ എ.സി എന്നിവർ സംസാരിക്കും. 

കൂരാച്ചുണ്ട് അങ്ങാടി 5 മേഖലകളായി തിരിച്ചാണ് ശുചീകരണം. വാർഡ് മെമ്പർമാർ ഓരോ ടീമിനും നേതൃത്വം നൽകും. അങ്ങാടിക്ക് സമീപമുള്ള ചന്തതോടും വൃത്തിയാക്കും. പരിപാടിക്ക് മുന്നൊരുക്കമായി പഞ്ചായത്ത്‌ അധികൃതരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് നിർദേശങ്ങൾ നൽകി. മഴക്കാല രോഗങ്ങൾക്കെതിരെ ഒരു ദിനം, ഒരു വാർഡ് ക്യാമ്പയിനും നടന്നുവരുന്നു. 

ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ, ആശാവർക്കർമാർ, യുവജന ക്ലബുകൾ, JCI, സ്കൗട്ട്- ഗൈഡ്സ്- SPC- NSS വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post