Trending

എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങ് പൂർത്തിയാക്കിയ കൊച്ചുമിടുക്കന് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അഭിനന്ദനം


നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങ് വിജയകരമായി പൂർത്തിയാക്കിയ കൂരാച്ചുണ്ട് സ്വദേശി സാവിയോ മൈക്കളിനെ പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ അഭിനന്ദനം അറിയിച്ചു. 
ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്. സമുദ്രനിരപ്പിൽനിന്ന് 5364 മീറ്റർ ഉയരത്തിലാണ് ബേസ് ക്യാമ്പ്. 

ഒറ്റപ്ലാക്കൽ റെജി- സെലിൻ ദമ്പതികളുടെ മകനാണ് 13കാരനായ സാവിയോ. കൊച്ചി ദി ചോയ്സ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഏപ്രിൽ 15 മുതൽ 28 വരെ ആയിരുന്നു ട്രെക്കിങ്ങ്. സമുദ്രനിരപ്പിൽനിന്ന് 5364 മീറ്റർ ഉയരത്തിലാണ് ബേസ് ക്യാമ്പ്.

Post a Comment

Previous Post Next Post