Trending

കൂരാച്ചുണ്ട് പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ ഇന്നലെ രാത്രിയിലുണ്ടായ കനത്ത ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം




കൂരാച്ചുണ്ട് .. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വിണ് അനേകംവീടുകൾ കൾക്കു കനത്ത നാശനഷ്ടം, വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതിബന്ധങ്ങളും നിലച്ചു, കക്കയം ഡാം സൈറ്റ് റോഡിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ വിണ് ഡാമിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഗതാഗത തടസങ്ങൾ നീക്കുവാനുള്ള പ്രയ്തനത്തിലാണ്. ഒട്ടേറെ കൃഷിസ്ഥലങ്ങളും നശിച്ചിട്ടുണ്ട് ,കോടി കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കൂരാച്ചുണ്ടിൽ ഇന്നലെ രാത്രി ഉണ്ടായ കാറ്റിൽ മലയോര കർഷകർക്ക് ഉണ്ടായിട്ടുള്ളത്.

Post a Comment

Previous Post Next Post