Trending

ഒന്നിച്ച് നിൽക്കാം, മഴക്കാല രോഗങ്ങളോട് നോ പറയാം


മഴക്കാല രോഗങ്ങൾക്കെതിരെ ചിട്ടയായ മുന്നൊരുക്കവുമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും. കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ പഞ്ചായത്ത്‌ നടത്തുന്ന ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ഉറവിട നശീകരണ ക്യാമ്പയിൻ ഏഴാം വാർഡ് കരിയാത്തുംപാറയിൽ മെമ്പർ ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനിൽ അധ്യക്ഷത വഹിച്ചു. 

മഴക്കാല രോഗങ്ങൾ തടയാൻ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ സന്ദർശിച്ച് ആളുകളെ ബോധവത്കരിച്ചു. 
മഴക്ക് മുൻപ് അങ്ങാടിയും പരിസരവും ശുചീകരിക്കും.

ഷിജിന, മെർലിൻ, സജിന, ജിജി ബാവോസ്, മേരി സണ്ണി, മേരി ദേവസ്യ, ജോൺസൺ വെളിയത്ത്, രാധ നാരായണൻ, ഷീബ കൊടപ്പന, മാജി കാവുങ്കൽ, മേരി പുളിക്കൽ, ഡെയ്സി മംഗലപ്പള്ളി, രജിത അരയമ്പ്ര, ലീമ നെലേപറമ്പിൽ, സുനിത കാടാംകോട്ട്, സാലി ഒഴുകയിൽ, അമ്പിളി ജോഷി, ശോഭന കുടുമ്പിക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post