Trending

കേരളം യുഡിഎഫിനൊപ്പം, സ്റ്റാലിൻ തുടരും, ബംഗാളിൽ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോളുകൾ


തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് വിവിധ ഏജൻസികൾ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാർ തുടരുമെന്നും പശ്ചിമ ബംഗാളിൽ അട്ടിമറി സംഭവിക്കുമെന്നും വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

കേരളത്തിലെ എക്സിറ്റ് പോൾ പ്രവചനം

എക്സിറ്റ് പോൾ ഏജൻസി യുഡിഎഫ് എൽഡിഎഫ് 
എൻഡിഎ
ആക്സിസ് മൈ ഇന്ത്യ 78 - 90 49 - 62 0 - 3
പീപ്പിൾസ് പൾസ് 75 - 85 55 - 65 0 - 3
എൻഡിടിവി 75 - 85 55 - 65 0 - 3
ടൈംസ് നൗ 72 - 84 52 - 61 3 - 7
ടുഡെയ്‌സ് ചാണക്യ 72 - 80 60 - 65 3 - 7
പി മാർക്ക് 71 - 79 62 - 69 1 - 4
സിഎൻഎൻ ന്യൂസ് 18 70 - 80 58 - 68 0 - 4
മാട്രിസ് 65 - 70 60 - 65 3 - 5
സിഎൻഎൻ ന്യൂസ് 18 

എക്സിറ്റ് പോൾ പ്രവചനം അനുസരിച്ച് കേരളത്തിൽ, യുഡിഎഫിന് 70-80 സീറ്റുകൾ വരെയും എൽഡിഎഫിന് 58-68 സീറ്റുകൾ വരെയും എൻഡിഎയ്ക്ക് 0-4 സീറ്റുകൾ വരെയും കിട്ടുമെന്ന് പ്രവചിക്കുന്നു.

Post a Comment

Previous Post Next Post