Trending

കുടുംബശ്രീ ബാലസഭകൾക്ക് വർണാഭമായ തുടക്കം



കൂരാച്ചുണ്ട് പഞ്ചായത്ത്‌ കുടുംബശ്രീ CDSന്റെ നേതൃത്വത്തിൽ ബാലസഭ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. പന്ത്രണ്ടാം വാർഡ് വട്ടച്ചിറയിൽ ചെയർപേഴ്സൺ സുനിത ജോബ് ഉദ്ഘാടനം ചെയ്തു. CDS മെമ്പർ ഗീത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മറിയാമ്മ കുര്യാക്കോസ്, സ്വപ്ന ജോയി എന്നിവർ സംസാരിച്ചു.

ഇരുപതോളം കുട്ടികൾ പങ്കെടുത്തു. മെയ്‌ 19നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കും. 5 മുതൽ 18 വരെ പ്രായമുള്ളവരാണ് ബാലസഭയിൽ ഉണ്ടാവുക. 5-9 ജൂനിയർ വിഭാഗത്തിലും 10-18 സീനിയർ വിഭാഗത്തിലും ഉൾപ്പെടും. 

ഒരു ഗ്രൂപ്പിൽ 10 മുതൽ 20 വരെ അംഗങ്ങൾ ഉണ്ടാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, 2 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരടങ്ങിയതാണ് ഭാരവാഹി പട്ടിക.

Post a Comment

Previous Post Next Post