Trending

സി എം വലിയുല്ലാഹി(ഖ.സി)ആണ്ട് നേർച്ച സമാപിച്ചു

കൂരാച്ചുണ്ട്: കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സിഎം വലിയുല്ലാഹി(ഖ.സി) ആണ്ട് നേർച്ച പരിപാടികൾ അത്തിയോടി സി എം നഗറിൽ സമാപിച്ചു. ആദ്യ ദിനമായ ചൊവ്വാഴ്ച്ച ഹാഫിള് ശമീർ സഅദി നീർവ്വേലി പ്രഭാഷണം നടത്തി. സമാപന ദിവസമായ ഇന്നലെ സി എം അനുസ്മരണ ആത്മീയ സമ്മേളനത്തിന് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി കൊളപ്പുറം നേതൃത്വം നൽകി. അത്തിയോടി മുനവ്വിറുൽ ഇസ്‌ലാം മദ്‌റസ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ശംസുദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്‌ലിയാർ സ്വാഗതവും,മൊയ്തു ഹാജി താഴത്തില്ലത്ത് നന്ദിയും പറഞ്ഞു. പി കെ യൂസുഫ് മുസ്‌ലിയാർ, മജീദ് ഹാജി പുള്ളുപ്പറമ്പിൽ,ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ,ഹമീദ് കൊടുമയിൽ അഷ്റഫ് അമ്മാൻകുന്നേൽ,മൊയ്തു ഓടക്കയ്യിൽ, ഇബ്‌റാഹീം മാളിക്കണ്ടി, ഇസ്മാഈൽ തട്ടുംപുറം, സിറാജ് താഴത്തില്ലത്ത്, അൻഷിഫ് കൊല്ലിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post