Trending

നവീകരിച്ച കല്ലാനോട്‌ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു




കൂരാച്ചുണ്ട് പഞ്ചായത്തിന്റെ കീഴിലുള്ള കല്ലാനോട് സാംസ്കാരിക നിലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ് മുഖ്യാതിഥിയായിരുന്നു.

രക്ഷാധികാരികളായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, സണ്ണി ജോസഫ് കാനാട്ട്, വാർഡ് മെമ്പർ ജോസ് വെളിയത്ത്, ഭരണസമിതി പ്രസിഡന്റ് ഷാജു പീറ്റർ ചോരപ്പുള്ളിയിൽ, അഡ്വ. പിജെ ആന്റണി പള്ളിക്കാവയലിൽ, അനു വർഗീസ് പാലാട്ടിയിൽ, ഗോപി ആലക്കൽ, സന്ദീപ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ 7 ലക്ഷം രൂപ ചിലവിട്ടാണ് സാംസ്കാരിക നിലയം നവീകരിച്ചത്.

Post a Comment

Previous Post Next Post