കൂരാച്ചുണ്ട്: കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ വാർഷിക കൗൺസിൽ സമാപിച്ചു. ഓട്ടപ്പാലം സി എം സുന്നി സെന്റർ മസ്ജിദ് ആമിനയിൽ നടന്ന ചടങ്ങിൽ സർക്കിൾ പ്രസിഡന്റ് യൂസുഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സോൺ ജനറൽ സെക്രട്ടറി ബഷീർ കുട്ടമ്പത്ത് ഉദ്‌ഘാടനം ചെയ്തു. സർക്കിൾ ജനറൽ സെക്രട്ടറി മൊയ്തു ഹാജി താഴത്തില്ലത്ത് വാർഷിക റിപ്പോർട്ട് അവതരപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ സാജിദ് മാസ്റ്റർ നൊച്ചാട് പുനഃസംഘടനാ നടപടികൾ നിയന്ത്രിച്ച് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. എസ് എം എ കോഴിക്കോട് ജില്ലാ സെക്രട്ടറി ശംസുദ്ധീൻ സഅദി പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
ഭാരവാഹികൾ:-
അബ്ദുൽ മജീദ് ഹാജി പുള്ളുപറമ്പിൽ (പ്രസിഡന്റ്), അബ്ദുൽ അസീസ് മുസ്‌ലിയാർ തൊമരശ്ശേരി (ജന: സെക്രട്ടറി), മൊയ്തു ഹാജി താഴത്തില്ലത്ത് (ഫിനാ: സെക്രട്ടറി), സി കെ കുഞ്ഞബ്ദുല്ല, മൊയ്തു ഒ കെ, ഇബ്‌റാഹീം മാളിക്കണ്ടി ( വൈസ് പ്രസിഡന്റ്), ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ, സിദ്ധീഖ് കൊച്ചുമാരി, മൊയ്‌തി എരുവാട്ട് (ജോയിന്റ് സെക്രട്ടറി).
