Trending

പേരാമ്പ്രയുടെ ജനകീയ ഡോക്ടർ ബാലൻ അടിയോടി അന്തരിച്ചു




പേരാമ്പ്ര : പേരാമ്പ്രയിലെ പ്രമുഖ ഇ എൻ ടി ഡോക്ടറും ജനകീയ ഡോക്ടറുമായ ഡോ. കനോത്ത് ബാലൻ അടിയോടി (ഡോ. കെ.ബി അടിയോടി-82) പേരാമ്പ്ര ടെലഫോൺ എക്സ്ചേഞ്ചിന് സമീപം കെ.ജി സദനത്തിൽഅന്തരിച്ചു.

ദീർഘകാലം പേരാമ്പ്ര ശങ്കർ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐ എം എ പേരാമ്പ്ര ഭാരവാഹി , കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി, പേരാമ്പ്ര ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ, ഭാരവാഹി , പൊൻപറ ഹിൽസ് സ്ഥാപകാംഗം, പേരാമ്പ്ര അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ തങ്കം. മക്കൾ ഡോ. മഹേഷ് ( മെഡിക്കൽ ഓഫീസർ കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം),

 ജയകൃഷ്ണൻ (എഞ്ചിനിയർ യു എസ് എ) , ഡോ . ജയലക്ഷമി (കാനഡ). മരുമക്കൾ സുദീപ (കോഴിക്കോട്), അഞ്ജുശ്രീ കരുവണ്ണൂർ (യു എസ് എ) , രഘുനാഥ് എറണാകുളം (കാനഡ).

 സഹോദരങ്ങൾ പ്രഭാകരൻ അടിയോടി, പത്മാവതി അമ്മ, ദേവി അമ്മ, തങ്കം അമ്മ, നിർമ്മല അമ്മ, പരേതനായ ശ്രീധരൻ അടിയോടി.

Post a Comment

Previous Post Next Post