Trending

കുടുംബശ്രീയുടെ നേതൃത്വത്തിൽ ചോക്ലേറ്റ് നിർമാണ യൂണിറ്റ് ആരംഭിച്ചു



കുടുംബശ്രീ ജില്ലാമിഷൻ, കൂരാച്ചുണ്ട് പഞ്ചായത്ത്‌ കുടുംബശ്രീ CDS എന്നിവയുടെ സഹായത്തോടെ മൂന്നാം വാർഡിലെ മയൂരം പ്രൊഡ്യൂസർ ഗ്രൂപ്പ് ആരംഭിച്ച ചോക്ലേറ്റ് നിർമാണ യൂണിറ്റ് ബാലുശ്ശേരി എംഎൽഎ അഡ്വ. കെഎം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, സിഡിഎസ് മെമ്പർ സിനി മനോജ്‌, മുൻ ചെയർപേഴ്സൺ കാർത്തിക വിജയൻ, അഗ്രി ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ആരതി എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ് സ്വാഗതവും വാർഡ്മെമ്പർ ആൻസമ്മ എൻജെ നന്ദിയും പറഞ്ഞു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജുബുനു കെആർ പദ്ധതി വിശദീകരണം നടത്തി.

Post a Comment

Previous Post Next Post