കൂരാച്ചുണ്ട് ..
തിരുഹൃദയ സന്ന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രൊവിൻസ് അംഗമായ സി. മേഴ്‌സി അഗസ്റ്റിൻ ചെരിയംപുറത്ത് എസ് എച്ച് (62) നിര്യാതയായി.
ചക്കിട്ടപ്പാറ ഇടവകയിൽ ചെരിയംപുറത്ത് ആഗസ്റ്റിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകളാണ്.
സഹോദരങ്ങൾ :
സക്കറിയ, മാത്യു (late), എൽസമ്മ, കൊച്ചുത്രേസ്യ, തോമസ് (കൊച്ചപ്പച്ചൻ), ജോസ്
കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾഡേജ് ഹോമിൽ പൊതു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
മൃതസംസ്ക്കാര കർമ്മങ്ങളുടെ ഒന്നാം ഭാഗം നാളെ (13.03.2026) 9:00 am ന് കൂരാച്ചുണ്ട് സെന്റ് ജോസഫ്സ് ഓൾഡേജ് ഹോമിൽ ആരംഭിക്കുന്നു.
തുടർന്ന് ഭൗതികദേഹം കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദൈവാലയത്തിലേക്ക് സംവഹിക്കുന്നതാണ്.
10.00 am ന് വിശുദ്ധ കുർബാന. തുടർന്നുള്ള മൃതസംസ്ക്കാര കർമ്മങ്ങൾ താമരശ്ശേരി രുപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
കുളിരാമുട്ടി, കല്ലുരുട്ടി, അമലാപുരി, തിരൂർ, പശുക്കടവ്, ബാംഗ്ലൂർ, ഛാന്ദാ മിഷൻ, ഓൾഡ് ഏജ് ഹോം കൂരാച്ചുണ്ട് എന്നീ ഭവന സമൂഹങ്ങളിലും സിസ്റ്റർ
സേവനമനുഷ്ഠിച്ചിട്ടുണ്ട്.
