അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി *ഷീ സ്‌മൈൽസ്* പ്രോഗ്രാം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. സ്നേഹിത കൗൺസിലർ മാജിത എ.കെ ക്ലാസ് നയിച്ചു. ഏറ്റവും മുതിർന്ന കുടുംബശ്രീ അംഗമായ ആറാം വാർഡ് സാധു ചൈതന്യ അയൽക്കൂട്ടത്തിലെ ത്രേസ്യാമ്മ കാരുവേലിലിനെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു.
ബഹുവിധ കഴിവുകളുള്ളവരാണ് തങ്ങളെന്ന പ്രഖ്യാപനത്തോടെ പങ്കെടുത്തവർ ഓപ്പൺ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി. 14 വാർഡുകളിൽനിന്നുള്ള സിഡിഎസ് മെമ്പർമാർ തിരികൾ തെളിച്ച് പ്രോഗ്രാമിന് തുടക്കം കുറിച്ചു. അവസരങ്ങൾ ഉപയോഗപ്പെടുത്തി പറന്നുയരുമെന്ന പ്രതിജ്ഞയുമായി അംഗങ്ങൾ വർണ ബലൂണുകൾ ആകാശത്തേക്ക് പറത്തി.
വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, മെമ്പർമാരായ ആൻസമ്മ എം.ജെ, അഡ്വ. വി.കെ ഹസീന, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട് എന്നിവർ സംസാരിച്ചു. വൈസ് ചെയർ പേഴ്സൺ സമീറ സ്വാഗതവും സിഡിഎസ് മെമ്പർ ജെസ്സി കരിമ്പനക്കൽ നന്ദിയും പറഞ്ഞു.
സിഡിഎസ് മെമ്പർമാരായ സുജാത പവിത്രൻ, സിനി മനോജ്, ശ്രുതി, ലീല ശ്രീധരൻ, ഉഷ രവീന്ദ്രൻ, അഫ്സത്ത്, റസീന, ഗീത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ആറാം വാർഡ് സിഡിഎസ് മെമ്പർ അനിത ജോൺസൺ പ്രോഗ്രാമിന്റെ അവതാരകയായിരുന്നു.
പ്രഗത്ഭ നാടൻ കലാകാരനായ ഹരിദാസ് വാളൂർകുളങ്ങരയാണ്
കുരുത്തോല രൂപങ്ങൾകൊണ്ട് വേദി അലങ്കരിച്ചത്.
