ചക്കിട്ടപാറ : • വന്യജീവികൾ തനത് ആവാസ വ്യവസ്ഥയിൽ ജീവിക്കുകയും അവയെ മനുഷ്യ സമൂഹത്തിന് അടുത്തറിയാനും ഇടയാകുന്ന കോഴിക്കോട് ബയ ളോജിക്കൽ പാർക്കിന് ഇന്നു മു തുകാട്ടിൽ തറക്കല്ലിടും.
മലബാറിന്റെ വിനോദസഞ്ചാര മേഖലയിൽ വൻ
പൂഴിത്തോട്: നമ്മുടെ നാടിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചുകൊണ്ട്, കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന്നടക്കും. കേരള വനം വന്യജീവി വകുപ്പിന് കീഴിൽ പേരാമ്പ്ര-മുതുകാട് മേഖലയിൽ 100 കോടിയിലധികം രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ മഹാപദ്ധതി നമ്മുടെ പൂഴിത്തോട് ഉൾപ്പെടുന്ന മലയോര മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഉണർവേകും.
ഉദ്ഘാടന ചടങ്ങ്:
2026 ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുതുകാട് ടൗൺ പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കും. ബഹുമാനപ്പെട്ട വടകര എം.പി ശ്രീ. ഷാഫി പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പേരാമ്പ്ര എം.എൽ.എ ശ്രീ. ടി.പി. രാമകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിക്കും. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തും.
എന്താണ് ഈ ബയോളജിക്കൽ പാർക്കിന്റെ ഗുണങ്ങൾ?
ഈ പദ്ധതി പൂർത്തിയാകുന്നതോടെ നമ്മുടെ നാടിന് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ ഇവയാണ്:
അന്താരാഷ്ട്ര ടൂറിസം കേന്ദ്രം: കർണാടകയിലെ ബന്നാർഘട്ട മാതൃകയിലുള്ള 'ടൈഗർ സഫാരി പാർക്ക്' വരുന്നതോടെ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ നമ്മുടെ നാട്ടിലേക്ക് എത്തും. ഇത് പൂഴിത്തോട്-മുതുകാട് മേഖലയെ ആഗോള ടൂറിസം ഭൂപടത്തിൽ എത്തിക്കും.
തൊഴിലവസരങ്ങൾ: ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് യുവാക്കൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ടാക്സി ഡ്രൈവർമാർ, കച്ചവടക്കാർ, ഹോം സ്റ്റേകൾ നടത്തുന്നവർ തുടങ്ങിയവർക്ക് വലിയ സാമ്പത്തിക നേട്ടം ഇതിലൂടെയുണ്ടാകും.
പശ്ചാത്തല വികസനം: ടൂറിസ്റ്റുകൾ വരുന്നത് കണക്കിലെടുത്ത് നമ്മുടെ റോഡുകൾ, വഴിവിളക്കുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സർക്കാർ മുൻഗണന നൽകി വികസിപ്പിക്കും.
വനസംരക്ഷണവും പഠനവും: പ്രകൃതിയെ നോവിക്കാതെ നടത്തുന്ന ഈ പദ്ധതി കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വന്യജീവികളെയും പ്രകൃതിയെയും കുറിച്ച് പഠിക്കാനുള്ള വലിയൊരു കേന്ദ്രമായി മാറും.
ആനിമൽ ഹോസ്പൈസ്: