Trending

സ്കൂൾ വാർഷികം ആഘോഷിച്ചു



നരിനട : നരിനട പുഷ്പ എൽ പി സ്കൂളിൽ സ്കൂൾ വാർഷികം ആഘോഷിച്ചു. 2025-26 അധ്യായന വർഷത്തിലെ വാർഷികം Samaroh 2K26 താമരശ്ശേരി കോർപ്പറേറ്റ് മാനേജർ റവ. ഫാ.ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ബീന ഒ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ജോസ് ചെറുവള്ളിയിൽ പി ടി എ പ്രസിഡന്റ് ഷാജി ചെറുപറമ്പിൽ എം പി ടി എ പ്രസിഡന്റ് സിനി പൂക്കുളത്ത് വിദ്യാർത്ഥി പ്രതിനിധി മിയ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദീപികയുടെ ആഭിമുഖ്യത്തിൽ നടന്ന DCL പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷെറിൻ കുര്യൻ സമ്മേളനത്തിന് നന്ദി പറഞ്ഞു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയ കലാസന്ധ്യ വാർഷികത്തിന് മാറ്റുകൂട്ടി.

Post a Comment

Previous Post Next Post