Trending

കൂരാച്ചുണ്ട് പഞ്ചായത്ത്‌ വികസന സെമിനാർ 23ന്



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ കൂരാച്ചുണ്ട് പാരീഷ് ഹാളിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിക്കും.

പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികൾക്ക് സെമിനാറിൽ
അന്തിമരൂപം നൽകും. പഞ്ചായത്ത്‌ മെമ്പർമാർ, 14 വാർഡുകളിൽ നിന്നുള്ള വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ,
ഇംപ്ലിമെന്റിങ്ങ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുക്കും.

Post a Comment

Previous Post Next Post