വട്ടുകുളാരവാവേശം_2026.. ⚽🥅
*match_No:-3..⚽⚽⚽*
ബ്ലാക്ക്സൺസ് തിരുവോട് : 4
FC വയനാട് :3
( പെനാൽറ്റി ഷൂട്ടൗട്ട് )
40-)മത് വട്ടുകുളം ഫുട്ബാൾ ടൂർണമെന്റിന്റെ ഇന്ന് നടന്ന മൂന്നാം പ്രീ ക്വാർട്ടർ ഫൈനൽ മത്സരരം ബ്ലാക്ക്സൺസ് തിരുവോടും, FC വയനാടും തമ്മിലായിരുന്നു.
കേരള ഗ്രാമീൺ ബാങ്ക് കൂരാച്ചുണ്ട് ശാഖ മാനേജർ കെ.എ.അരുൺ, ടൂർണമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷാജൻ കടുകൻമാക്കൽ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
ദേശീയ ഗാനത്തോടെ മത്സരം തുടങ്ങിയപ്പോൾ അതൊരു വല്ലാത്ത അനുഭൂതിയായി..ദേശീയ ഗാനം കേൾക്കുമ്പോഴും ആലപിക്കുമ്പോഴുമുള്ള ഒരു ഭാരതീയൻ എന്ന വികാരം ഗ്യാലറിയിൽ പ്രതിഫലിച്ചു.എല്ലാവരും എഴുന്നേറ്റ് നിന്ന് ഒരേ സ്വരത്തിൽ, ഒരേ താളത്തിൽ ആലപിച്ചു..!
ജന-ഗണ-മന അധിനായക ജയഹേ
ഭാരത-ഭാഗ്യ-വിധാതാ,
പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ
ദ്രാവിഡ-ഉത്‌കല-ബംഗാ,
വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ,
ഉച്ഛല-ജലധി-തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ,
ഗാഹേ തവജയ ഗാഥാ,
ജന-ഗണ-മംഗല-ദായക-ജയഹേ
ഭാരത-ഭാഗ്യ-വിധാതാ.
ജയഹേ, ജയഹേ, ജയഹേ
ജയ ജയ ജയ ജയഹേ..!
കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ഇതിഹാസോജ്ജ്വലമായ പോരാട്ടത്തിലൂടെ കേരളചരിത്രത്തില്‍ സവിശേഷമായ ഇടം നേടിയ വയനാട്ടിൽ നിന്നെത്തിയ എഫ്സി പള്ളിക്കുന്നും
വട്ടുകുളം ടൂർണമെന്റിൽ തകർപ്പൻ റെക്കോർഡ് കൈവശമുള്ള തിരുവോടും തമ്മിലുള്ള മത്സരമായതിനാൽ തീ പാറും പോരാട്ടം പ്രതീക്ഷിച്ച കാണികളെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ച വെച്ചതെന്ന് പറയാതെ വയ്യ. ഇരു ടീമുകളും മലയാളിത്തം നിറഞ്ഞു നിന്ന ടീമിനെയാണ് രംഗത്തിറക്കിയത്.
നല്ലൊരു ഗോളവസരം പോലും സൃഷ്ടിക്കപ്പെടാതിരുന്ന ആദ്യ പകുതി വിരസമായ സമനിലയോടെ അവസാനിച്ചു..
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറയും പോലെ ബോൾ വെറുതെ അടിച്ചു കളഞ്ഞും കൃത്യതയില്ലാത്ത പാസുകൾ നൽകിയുമുള്ള വിരസമായ രീതിയിൽ ഇടയ്ക്കൊക്കെ മത്സരം മാറിയത് കാണികളെ നിരാശരാക്കുന്നുണ്ടായിരുന്നു.
അലസത നിറഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയും ഇഴഞ്ഞിഴഞ്ഞ് തന്നെയാണ് മുന്നോട്ട് പോയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മാത്രമാണ് ഇരു ടീമുകളും വിജയിക്കണമെന്ന കളി കാഴ്ച വെച്ചത്. വയനാട് ടീമിന്റെ മുന്നേറ്റങ്ങൾ എല്ലാം തിരുവോട് ഗോൾ കീപ്പർ സുൽത്താന്റെ കയ്യിൽ ഭദ്രമായിരുന്നു. തിരുവോടിന്റെ കാവൽ മാലാഖയെ പോലെ സുൽത്താൻ ഗോൾ പോസ്റ്റിൽ നിലയുറപ്പിച്ചു. ഒരു തവണ ബോൾ സുൽത്താനെയും മറികടന്നു മുന്നോട് പോയെങ്കിലും ഗോൾ പോസ്റ്റ് വില്ലനായി. ഇടയ്ക്കിടയ്ക്ക് രണ്ട് കൂട്ടരും ചെറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗ്യാലറിയെ ഇളക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അനാവശ്യ ഫൗൾ ചെയ്തതിന് ടൂർണമെന്റിലെ ആദ്യ ചുവപ്പ് കാർഡിന് തിരുവോടിന്റെ കളിക്കാരൻ അർഹനായി. മഞ്ഞക്കാർഡ് ആണ് മെയിൻ റഫറി ആദ്യം കാണിച്ചതെങ്കിലും സൈഡ് റഫറിയോട് കൂടി സംസാരിച്ച ശേഷമാണ് ചുവപ്പ് കാർഡ് ഉയർത്തിയത്. കാർഡ് ലഭിച്ച കളിക്കാരൻ റഫറിയോട് തർക്കിക്കൽ തുടർന്നതോടെ കാണികളുടെ ഭാഗത്ത് നിന്ന് *&%-%%&*-* ഉയരാൻ തുടങ്ങിയിരുന്നു. ടീം മാനേജ്മെന്റ് അംഗങ്ങൾ ഇടപ്പെട്ടാണ് ഇദ്ദേഹത്തെ ഗ്രൗണ്ടിന് വെളിയിലിറക്കിയത്. മത്സരത്തിന്റെ അവസാന ഭാഗത്ത് തിരുവോട് താരങ്ങൾക്ക് മികച്ച ഒരു ഗോളവസരം മുന്നിൽ നിൽക്കേ ഇങ്ങേ സൈഡിൽ വയനാടിന്റെ കളിക്കാരൻ വീണു കിടക്കുന്നത് കണ്ട് വിസിൽ വിളിച്ചത് തിരുവോടിന്റെ താരങ്ങളും റഫറിയും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയാകുന്നതും കാണാമായിരുന്നു. കൂടുതലൊന്നും സംഭവിച്ചില്ല റഫറിയുടെ നീളൻ വിസിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്..!
പെനൽറ്റി ഷൂട്ടൗട്ട് എന്ന ആശയം പിറന്നത് ഒരു ഇസ്രയേലിയുടെ തലയിലായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. യൂസഫ് ദാഗൻ ആയിരുന്നു ആ കളിപ്രേമി. 1968 ലെ ഒളിംപിക് ഫുട്ബോൾ ക്വാർട്ടറിൽ മാതൃരാജ്യത്തിന്റെ പരാജയമാണ് ഇതിനു വഴിവച്ചതെന്നു പറയുന്നു. ബൾഗേറിയയുമായുള്ള ക്വാർട്ടർ സമനിലയിലായതിനെത്തുടർന്ന് നറുക്കെടുത്തപ്പോൾ തോൽക്കാനായിരുന്നു ഇസ്രയേലിന്റ വിധി.
അന്നത്തെ ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മൈക്കിൾ ആൽമോഗ്, യൂസഫ് ദാഗന്റെ പെനൽറ്റി നിർദേശം ഫിഫയ്ക്കു മുന്നിൽ വച്ചു. പരിപൂർണ സമ്മതത്തോടെയല്ലെങ്കിലും ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ഇക്കാര്യം പരിഗണിച്ച് അനുകൂല തീരുമാനമെ ടുക്കുകയായിരുന്നു. 1970 ൽ ആയിരുന്നു ഇത്. എന്നാൽ താനാണ് പെനൽറ്റിയുടെ ഉപജ്ഞാതാവ് എന്നുപറഞ്ഞ് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽനിന്നുള്ള ഫുട്ബോൾ റഫറി കാൾ വാൾഡ് കുറച്ചുകാലം മുൻപ് രംഗത്തെത്തിയിരുന്നു.
ഇംഗ്ലണ്ടിൽ പ്രഫഷനൽ ഫുട്ബോളിലെ ആദ്യ പെനൽറ്റി ഷൂട്ടൗട്ടിലെ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. 1970 ൽ വാട്നി കപ്പ് സെമിയിലായിരുന്നു ഇത്. എതിരാളി ഹൾ സിറ്റി. ആദ്യ കിക്കെടുത്തത് യുണൈറ്റഡിന്റെ അയർലൻഡ് താരം ജോർജ് ബെസ്റ്റ്. ആദ്യ വില്ലൻ യുണൈറ്റഡിന്റെ ഡെന്നിസ് ലോ. ലോയുടെ കിക്ക് തടഞ്ഞ ഇയാൻ മക്കൈനാണ് കിക്കെടുത്ത ആദ്യ ഗോളി. പക്ഷേ ആ കിക്ക് ബാറിലിടിച്ച് പോയതോടെ ഹൾ സിറ്റി പുറത്തായി.
അതവിടെ നിക്കട്ടെ, ഇവിടെ ജൂബിലി സ്റ്റേഡിയത്തിൽ തിരുവോടും വയനാടും തമ്മിലുള്ള പെനാൽറ്റി ഷൂട്ടൗട്ട് നടക്കുന്നു.
ആദ്യ കിക്ക് എടുത്തത് വയനാട്... ഈസി ഗോൾ.. സ്കോർ 1-0.
തിരുവോടിന്റെ കിക്ക് പോസ്റ്റിന്റെ അരികിലൂടെ പുറത്തേക്ക്.. സ്കോർ 1-0.
രണ്ടാം കിക്ക് ഇരു കൂട്ടരും ഗോൾ നേടിയതോടെ, സ്കോർ 2-1
വയനാടിന്റെ മൂന്നാം കിക്ക് തിരുവോടിന്റെ കീപ്പർ സുൽത്താൻ ഒരു മുഴുനീളൻ സേവിലൂടെ കൈപിടിയിലൊതുക്കി.. സ്കോർ 2-1.
തിരിവോടിന്റെ മൂന്നാം കിക്ക് ഗോൾ.. സ്കോർ 2-2.
നാലാം കിക്ക് ഇരു ടീമുകളും ഗോൾ വല കുലുക്കിയപ്പോൾ സ്കോർ 3-3.
വയനാട് എടുത്ത അഞ്ചാം കിക്ക് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതോടെ സ്കോർ 3-3.
ഇനി തിരുവോടിന്റെ അഞ്ചാം കിക്ക്.. ഗോൾ ആണെങ്കിൽ വിജയമുറപ്പിക്കാവുന്ന കിക്ക് തിരുവോട് താരം ഈസിയായി ഗോളിലേക്ക് തട്ടി വിട്ടു.
സ്കോർ 3-4. തിരുവോട് IN,
വയനാട് OUT.
ഓരോ മത്സരത്തിലെയും മികച്ച താരത്തിന് നൽകി വരുന്ന *PLAYER OF THE MATCH* നു തിരുവോടിന്റെ കാവൽ മാലാഖ സുൽത്താൻ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവോടിന്റെ പോസ്റ്റിൽ ഗോൾ വീഴാതെ പ്രതിരോധ കോട്ട തീർത്തതാണ് സുൽത്താനെ തിരഞ്ഞെടുക്കാൻ കാരണം...🤝
റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജനത കരിയാത്തുംപാറയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി യംഗ്സെറ്റ്ലേഴ്സ് കല്ലാനോട് കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടി. സുജിത് പറമ്പിൽ ആണ് ഗോൾ നേടിയത്. കല്ലാനോട് ഇടവക വികാരി ഫാ.ജിനോ ചുണ്ടയിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ഷാജൻ കടുകൻമാക്കൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന കലാശപോരാട്ടത്തിൽ MSR തലയാട് ആണ് കല്ലാനോടിന്റെ എതിരാളികൾ.
വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ അവസാന പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രാദേശിക വികാരങ്ങളിലൊന്ന് *ജനത കരിയാത്തുംപാറ*, ന്യൂ ജെൻ ഹീറോസ് *MES കോളേജ് മമ്പാടുമായി* ജൂബിലി സ്റ്റേഡിയത്തിൽ മാറ്റുരയ്ക്കും.
lets_football.. 🔥⚽
✍🏿 നിസാം കക്കയം
9400364335
