Trending

കളറായി ജൂബിലി സ്റ്റേഡിയം: ഫാ. വട്ടുകുളം ടൂർണമെന്റ് ആവേശത്തിരക്കിലേക്ക്



കായികപ്രേമികൾ നെഞ്ചേറ്റിയ 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് ആവേശത്തിരക്കിലേക്ക്. ഇന്നത്തെ മത്സരത്തിൽ മൂന്നിനെതിരെ നാല്
ഗോളുകൾക്ക് FC വയനാടിനെ 
പരാജയപ്പെടുത്തി ബ്ലാക്ക്സൺസ് തിരുവോട് ക്വാർട്ടർ റൗണ്ടിലേക്ക് പ്രവേശിച്ചു.

ഗ്രാമീണ ബാങ്ക് കൂരാച്ചുണ്ട് ബ്രാഞ്ച് മാനേജർ അരുൺ KA, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ഷാജൻ കടുകന്മാക്കൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
നാളെ നടക്കുന്ന അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ MES കോളേജ് മമ്പാട് ജനത കരിയാത്തുംപാറയെ നേരിടും.

റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വെറ്ററൻസ് ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജനത 
കരിയാത്തുംപാറയെ തോൽപ്പിച്ച് 
യംഗ്സെറ്റ്ലേഴ്സ്
കല്ലാനോട് 
ഫൈനലിൽ പ്രവേശിച്ചു. 
ഫാ. ജിനോ ചുണ്ടയിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ഷാജൻ കടുകൻമാക്കൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. തിരുവോടിന്റെ സുൽത്താൻ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ MSR തലയാട് യംഗ്സെറ്റ്ലേഴ്സ് കല്ലാനോടുമായി ഏറ്റുമുട്ടും. വിജയികൾക്ക് കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ KP സുനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്യും. വിന്നേഴ്സ്- റണ്ണേഴ്സ് അപ്പ്‌ ട്രോഫികൾക്ക് പുറമേ ബെസ്റ്റ് ഗോൾ കീപ്പർ- ഫോർവേഡ്- ബാക്ക്- ഹാഫ് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.

കടപ്പാട് : സന്ദീപ് കളപ്പുര 

Post a Comment

Previous Post Next Post